എന്‍.പ്രശാന്ത് ഐ.എ.എസ്സിനെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് 20 ദിവസം പിന്നിട്ടിട്ടും ചാര്‍ജ് മെമ്മോ നല്‍കാതെ സര്‍ക്കാര്‍. അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെ വിമര്‍ശിച്ചുകൊണ്ട് സാമൂഹ്യമാധ്യമ പോസ്റ്റ് ഇട്ടതിനെ തുടര്‍ന്നാണ് കൃഷിവകുപ്പ് സ്്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്
അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെ വിമര്‍ശിച്ചുകൊണ്ടുള്ള എന്‍. പ്രശാന്തിന്‍റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍, അവയെകുറിച്ചുള്ള വാര്‍ത്തകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് സസ്പെന്‍ഡ് ചെയ്തത്. ഉന്നതി സിഇഒ ആയി പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ ഫയല്‍ മുക്കി എന്ന ആരോപണത്തിന് പിന്നില്‍ എ.ജയതിലകാണെന്നായിരുന്ന് ആരോപിച്ചാണ് എന്‍.പ്രശാന്ത് അഡിഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. സസ്പെന്‍ഷന്‍ ഉത്തരവ് വന്ന് 20 ദിവസമാകുമ്പോഴും ചാര്‍ജ് മെമ്മോ നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. അഡിഷണല്‍ ചീഫ് സെക്രട്ടറിയെ കുറിച്ച് എന്തിന് വിമര്‍ശനം ഉയര്‍ത്തി, സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് എന്തിന് പ്രചരിപ്പിച്ചു എന്ന് ചാര്‍ജ് മെമ്മോയില്‍ ആരാഞ്ഞാല്‍, വിമര്‍ശങ്ങളും അതിലേക്ക് നയിച്ചകാരണങ്ങളുമാകും എന്‍.പ്രശാന്ത് മറുപടി നല്‍കിക. അത് അഡിഷണല്‍ചീഫ് സെക്രട്ടറിക്കും അലോസരം ഉണ്ടാക്കും. ഇത് എങ്ങിനെ ഒഴിവാക്കാം എന്നതാണ് സര്‍ക്കാരിന്‍റെ ആലോചന. കൂടാതെ ഇക്കാര്യങ്ങള്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനു മുന്നിലോ കോടതിയിലോ എത്തിയാല്‍ നിലനില്‍ക്കാനുള്ള സാധ്യതയും കുറവാണ്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന വിസില്‍ ബ്്ളോവറുടെ ഭാഗമാണ് നിര്‍വഹിച്ചത് എന്നാണ് എന്‍.പ്രശാന്തിന്‍റെ നിലപാട്.