ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്കിൽ കാര്‍ കെഎസ്ആർടിസി ബസിലിടിച്ച് കാറിലുണ്ടായിരുന്ന അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ആലപ്പുഴ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ (19), ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം (19), മലപ്പുറം സ്വദേശി ദേവനന്ദൻ (19), ആലപ്പുഴ സ്വദേശി ആയുഷ് ഷാജി (19), പാലക്കാട് സ്വദേശി ശ്രീദീപ് (19) എന്നിവരാണ് മരിച്ചത്. Read More :മഴ കാരണം കാഴ്ചമങ്ങിയതാവും; അമിത വേഗതയെടുക്കാന്‍ പറ്റിയ സ്ഥലമല്ല: എം.വി.ഡി
അഞ്ചുപേർക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന 10 പേര്‍ ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ്. ഗൗരിശങ്കർ, ആൽബിൻ, കൃഷ്ണദേവ്, മുഹ്സിൻ, ഷെയ്ൻ എന്നിവർക്കാണു പരുക്കേറ്റത്. ചില ബസ് യാത്രക്കാർക്കും പരുക്കേറ്റു. എല്ലാവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
റോഡിൽ തെന്നി നീങ്ങിയ വാഹനം ബസില്‍ ഇടിച്ചു കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം 11 പേർ വാഹനത്തിലുണ്ടായിരുന്നു. കനത്തമഴ അപകടത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മോട്ടോർ വാഹന വകുപ്പ് കൂടുതൽ പരിശോധന നടത്തും.