ടെലിവിഷന്‍ പരമ്പരകള്‍ എന്‍ഡഡൊസള്‍ഫാനേക്കാള്‍ വിഷലിപ്തമാണെന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ടെലിവിഷന്‍ മേഖലയിലെ അഭിനേതാക്കളുടെ സംഘടന ആത്മയുടെ തുറന്ന കത്ത്. സംഘടനയുടെ പ്രസിഡന്റ് മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് കത്ത്. ആത്മയ്ക്ക് മറുപടി നല്‍കുമെന്നും തുടര്‍ന്ന് നിലപാട് വിശദീകരിക്കുമെന്നും പ്രേംകുമാര്‍ അറിയിച്ചു
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാറിന്റെ ഈ പ്രസ്താവനയാണ് അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റ്സ് അഥവാ ആത്മയുടെ തുറന്ന കത്തിന് ആധാരം. പ്രേകുമാറിന്റെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധം അറിയിച്ച ആത്മ ജനറല്‍ സെക്രട്ടറി ദിനേശ് പണിക്കര്‍ സംഘടനയുടെ പ്രസിഡന്റ് മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ തുറന്ന കത്ത് എന്ന് വ്യക്തമാക്കുന്നു.
എന്തെങ്കിലും കുറവുകള്‍ സീരിയല്‍ രംഗത്തുണ്ടെങ്കില്‍ തന്നെ അതിന് മാതൃകാപരമായ തിരുത്തലുകള്‍ വരുത്താന്‍ ഉത്തരവാദിത്തമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാര്‍ ഇരിക്കുന്നത്. സീരിയലുകളുടെ കാര്യത്തില്‍ ക്രിയാത്മകമായി ശ്രദ്ധപതിപ്പിക്കാതെ വെറും കയ്യടിക്കുവേണ്ടി ആരോപണങ്ങള്‍ ഉയര്‍ത്തിയ നിലാപടിനെ അപലപിക്കുന്നു. നേത്തെ ഇതേ പ്രസ്താവനക്ക് പ്രേംകുമാര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു
ആത്മാര്‍ത്ഥയുണ്ടങ്കില്‍ സീരിയലുകള്‍ ശുചീകരിക്കാന്‍ നടപടി സ്വീകരിക്കണം. ഒരു സീരിയലില്‍ അറുപതിലേറെപ്പേര്‍ പങ്കാളികളാകുന്നു. നിരവധി സാധാരണക്കാരുടെ ഉപജീവനമാര്‍ഗത്തിന് മുകളിലാണ് എന്‍ഡോസള്‍ഫാന്‍ വാരി വിതറിയിരിക്കുന്നതെന്നും കത്തില്‍ പറയുന്നു. ആത്മയ്ക്ക് മറുപടി നല്‍കുമെന്നും തന്റെ നിലപാട് തുടര്‍ന്ന് വിശദീകരിക്കുമെന്നും പ്രേംകുമാര്‍ അറിയിച്ചു.