TOPICS COVERED

കനത്ത മഴമൂലം സംസ്ഥാനത്ത് ഒരുമരണം.  കണ്ണൂര്‍ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവലാണ് മരിച്ചത്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയുടെ ശക്തി കറഞ്ഞേക്കും. 

കാര്‍ കുളത്തിലേക്ക് മറിഞ്ഞാണ് കണ്ണൂര്‍ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍ മരിച്ചത്. കനത്ത മഴയില്‍ മരക്കൊമ്പ് കാറില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടം. തൃശൂര്‍ പീച്ചിയില്‍ ഇന്നലെരാത്രി റോഡിലേക്ക് മരം കടപുഴകി വീണു. പട്ടിക്കാട്, പീച്ചി ഡാം റോഡില്‍ ഗതാഗതം തടസപ്പെട്ടു.  അഗ്നിരക്ഷാസേനയെത്തി മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കാ​ഞ്ഞങ്ങാട് തട്ടുമ്മലില്‍ തെങ്ങ് കടപുഴകി റോഡിലേയ്ക്ക് വീണു. പ്രദേശത്ത് വൈദ്യുതി ഭാഗികമായി തടസ്സപ്പെട്ടു. കാസര്‍കോട് മഞ്ചേശ്വരത്ത് ഇടിമിന്നലില്‍ വീടിന് വിള്ളലുണ്ടായി.  ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിച്ചു. ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് കേരളത്തിന്‍റെയും കര്‍ണാടകത്തിന്‍റേയും അതിര്‍ത്തിമേഖലയിലൂടെ അറബിക്കടലിലേക്ക് കടക്കുന്നതിലാണ് കേരളത്തില്‍ മഴ മുന്നറിയിപ്പ്. വടക്കന്‍കേരളം മുതല്‍ഗോവവരെ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്

ENGLISH SUMMARY:

Kerala rain one death in the state