കൊല്ലം ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം. കാറില്‍ ഉണ്ടായിരുന്ന നിലമേല്‍ വെള്ളാംപാറ ശ്യാമളകുമാരിയാണ് മരിച്ചത്. കാറോടിച്ചിരുന്ന മകന്‍ ദീപു ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലാണ്.
ആയൂരിനും ചടയമംഗലത്തിനും ഇടയ്ക്ക് ഇളവക്കോടായിരുന്നു അപകടം. തിരുവനന്തപുറത്തുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ ദിശയില്‍ വന്ന കാര്‍ പാഞ്ഞുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മറ്റൊരു വാഹനത്തെ മറികടന്നപ്പോള്‍ ഉണ്ടായ അപകടമാകാം എന്നും സംശയിക്കുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കാര്‍ പൂര്‍ണമായി തകര്‍ന്നെന്ന് സംഭവസ്ഥലത്തെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബസിന്‍റെ മുന്‍ഭാഗവും തകര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.