നേതൃത്വത്തിനെതിരെയുള്ള സമസ്തയിലെ മുറുമുറുപ്പ് താഴെ തട്ടിലേയ്ക്കും. പാണക്കാട് തങ്ങളെ ഇകഴ്ത്തി കാണിക്കുകയും സാമുദായിക ഐക്യം തകര്‍ക്കുന്ന പരസ്യം മുഖപത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിനെതിരെ കോഴിക്കോട് കൈതപ്പൊയില്‍ മഹല്ല് കമ്മറ്റി രംഗത്തെത്തി. 

സമസ്ത ജോയിന്‍റ് സെക്രട്ടറിയും മുശാവറ അംഗവുമായ ഉമര്‍ ഫൈസി മുക്കത്തെ നിയന്ത്രിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മുശാവറയ്ക്ക് കൈതപ്പൊയില്‍ മഹല്ല് കമ്മറ്റി പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. Also Read: അതൃപ്തി പുകഞ്ഞു; പിഎംഎ സലാമിനെ തള്ളി മുസ്‌ലിം ലീഗ്...


ആദ്യമായാണ് ഒരു മഹല്ല് കമ്മറ്റി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ഇടതുമുന്നണിയുടെ പരസ്യം പ്രസിദ്ധീകരിച്ചതില്‍ സുപ്രഭാതം പത്രത്തിന് വീഴ്ച്ചയുണ്ടായെന്ന് ചെയർമാനും സമസ്ത അധ്യക്ഷനുമായ ജിഫ്രിമുത്തുക്കോയ തങ്ങള്‍ തുറന്ന് സമ്മതിച്ചു.

ENGLISH SUMMARY:

Samastha-League dispute; Complaint against leadership