പുതിയ എംഎല്‍എമാര്‍ക്ക് സ്പീക്കറുടെ സമ്മാനം നീല ട്രോളിബാഗ്. ബാഗില്‍ ഭരണഘടന, നിയമസഭാ ചട്ടം സംബന്ധിച്ച പുസ്തകങ്ങള്‍ എന്നിവയാണുള്ളത്. ബാഗ് എംഎല്‍എമാര്‍ക്ക് കൈമാറാനായി എംഎല്‍എ ഹോസ്്റ്റല്‍ അസിസ്റ്റന്‍റ് മാനേജറെ ഏല്‍പ്പിച്ചിരിക്കുകയാണ്. എല്ലാ പുതിയ എംഎല്‍എമാര്‍ക്കും സ്പീക്കര്‍ ഉപഹാരമായി ബാഗു നല്‍കാറുണ്ട്. ഇത്തവണ ആകസ്മികമായി നിറം നീലആയിപ്പോയി എന്നേയുള്ളൂ എന്ന് സ്്പീക്കറുടെ ഒാഫീസ് അറിയിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു രാഹുല്‍മാങ്കൂട്ടത്തിലിന്‍റെ നീലട്രോളിബാഗും കള്ളപ്പണം കടത്തിയെന്ന സിപിഎം ആരോപണവും. ആരോപണം കഴമ്പില്ലാത്തതാണെന്ന് കഴിഞ്ഞദിവസം പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.