സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ദുബായ് കമ്പനിയെ ഒഴിവാക്കുന്ന നീക്കത്തിനുപിന്നില്‍ വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല. ടീകോമില്‍നിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിന് പകരം പണം അങ്ങോട്ട് നല്‍കുന്നു. ടീകോം പ്രതിനിധി ബാജു ജോര്‍ജ് എങ്ങനെ നഷ്ടപരിഹാര സമിതിയില്‍ ഉള്‍പ്പെട്ടുവെന്നും ചെന്നിത്തല ചോദിച്ചു.
അതേസമയം, സ്മാര്‍ട്ട് സിറ്റി ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് മന്ത്രി പി.രാജീവ്. കരാറില്‍ നിന്ന് പിന്‍മാറാന്‍ ടീകോം നേരത്തെ തന്നെ കത്ത് നല്‍കിയിരുന്നു. സ്ഥലം പൂര്‍ണമായും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വിനിയോഗിക്കുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു. Also Read: സ്വപ്ന പദ്ധതി യഥാര്‍ത്ഥ്യമായില്ല; ടീകോമിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍...
സ്മാർട്ട് സിറ്റിക്കായി ടീകോമിന് നൽകിയ ഭൂമി തിരിച്ചു പിടിക്കുന്നത് നല്ല തീരുമാനം ആണെന്ന് ഐ.ടി മേഖലയിലുള്ളവർ. വൈകിവന്ന തീരുമാനം ആണെങ്കിലും പ്രതീക്ഷയോടെയാണ് സർക്കാർ തീരുമാനത്തെ ഷാമില്‍ ഖാന്റെ നോക്കികാണുന്നത്. കൂടുതൽ തൊഴിൽ അവസരങ്ങൾ ഇതിലൂടെ ലഭ്യമാകുമെന്നും ഐടി മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.