വൈദ്യുതി നിരക്ക് 28 പൈസ കൂടും. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് ഇൗവര്‍ഷം 16 പൈസ കൂട്ടി. അടുത്ത ഏപ്രില്‍ മുതല്‍ യൂണിറ്റിന് 12 പൈസ കൂടി കൂടും. ആകെ 28 പൈസ  നിരക്ക് വര്‍ധന. ഇൗമാസം ആദ്യം മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല. 2026–27 വര്‍ഷം വര്‍ധന അനുവദിച്ചിട്ടില്ല . 51 മുതല്‍ 100 യൂണിറ്റ് വരെ– 4. 15 രൂപ, ഏപ്രിലില്‍ 4.25 രൂപ . 101 മുതല്‍ 150 വരെ– 5.25 രൂപ, ഏപ്രിലില്‍ യൂണിറ്റിന് 5.35 രൂപ .

വൈദ്യുതി നിരക്ക് വര്‍ധനയെക്കുറിച്ച് നേരത്തെ തന്നെ മന്ത്രി കെ.കൃഷ്ണൻകുട്ടി സൂചന നല്‍കിയിരുന്നു. ജലവൈദ്യുതി പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. വൈദ്യുതി ഉൽപാദന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും പ്രശ്നങ്ങൾക്കു കാരണമാണ്. ഉപയോക്താക്കൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലാകും നിരക്ക് വർധിപ്പിക്കുക. അന്തിമ തീരുമാനം വൈദ്യുതി റഗുലേറ്ററി കമ്മിഷന്റേതാണെന്നും മന്ത്രി പറഞ്ഞു. 

കെഎസ്ഇബി സമർപ്പിച്ച താരിഫ് പെറ്റിഷനിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ആദ്യം സമർപ്പിച്ച താരിഫ് െപറ്റിഷനിൽ വിശദാംശങ്ങൾ ചോദിച്ചത് ഉൾപ്പെടെ നടപടി വൈകിയതിനാൽ നിലവിലെ താരിഫ് കാലാവധി 3 തവണ നീട്ടിയിരുന്നു. 

ENGLISH SUMMARY:

Electricity tariff hiked