നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിക്കെതിരെ സര്‍ക്കാര്‍. പ്രത്യേക അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതം.
നടന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ദുരൂഹശ്രമമാണ്. ഇന്‍ക്വസ്റ്റിന് ബന്ധുക്കളുടെ സാന്നിധ്യം നിര്‍ബന്ധമില്ല. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നവീന്‍ ബാബുവിന്റെ സഹോദരന്‍ നിര്‍ദേശിച്ചിരുന്നു.
ഗൂഢാലോചനയുണ്ടെന്ന സൂചനയുമായി പ്രശാന്തനെ ബന്ധിപ്പിക്കുന്ന തെളിവില്ല.
നവീന്റേത് കൊലപാതകമെന്ന് സംശയിക്കാനുള്ള തെളിവുകളോ സാഹചര്യമോ ഇല്ല. തൂങ്ങിമരിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. മൃതശരീരത്തില്‍ മറ്റ് മുറിവുകള്‍ കണ്ടെത്താനായില്ല.
കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു