പള്ളിത്തർക്കത്തിൽ സമവായത്തിന് തയ്യാറെന്ന് യാക്കോബായ സഭ. ചർച്ചകൾക്ക് സർക്കാർ മുൻകയെടുക്കണമെന്നും സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയസ് മനോരമ ന്യൂസിനോട് പറഞ്ഞു. കൊച്ചിയിലെത്തിയ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പങ്കെടുക്കുന്ന എപ്പിസ്കോപ്പൽ സിനഡിലും വിഷയം ചർച്ചചെയ്തേക്കും.
പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ഓർത്തഡോക്സ് സഭ അധ്യക്ഷന്റെ ഐക്യ ആഹ്വാനത്തെ പൂർണ മനസോടെ സ്വാഗതം ചെയുകയാണ് യാക്കോബായ സഭയും. ഇരുസഭകളും ഒത്തൊരുമയോടെ പോകണമെന്നാണ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ നിലപാടെന്നും സഭ വ്യക്തമാക്കുന്നു.
Also Read; നവീന്‍ ബാബുവിന്‍റെ ഇന്‍ക്വസ്റ്റിന് അനുമതി നല്‍കിയെന്ന പൊലീസ് സത്യവാങ് മൂലം നുണയെന്ന് കുടുംബം
നാളെ പുത്തൻകുരിശിൽ ചേരുന്ന എപ്പിസ്കോപ്പൽ സിനഡിൽ പള്ളിത്തർക്കം അജണ്ടയിൽ ഇല്ലെങ്കിലും വിഷയം ചർച്ചയാകും. പത്തു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പാത്രിയർക്കീസ് ബാവാ കൊച്ചിയിലെത്തിയത്. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെത്തി തോമസ് പ്രഥമൻ ബാവായുടെ കബറിടത്തിൽ അദ്ദേഹം പ്രാർഥിച്ചു.
തിങ്കളാഴ്ച തോമസ് പ്രഥമൻ ബാവയുടെ നാൽപതാം ഓർമ ദിനത്തിൽ പ്രത്യേക കുർബാനയ്ക്ക് പാത്രിയർക്കീസ് ബാവാ കാർമികത്വം വഹിക്കും.