മാർ ജോർജ് ജേക്കബ് കൂവക്കാടിനെ ഇന്ന് കർദിനാളായി വാഴിക്കുമ്പോൾ മാതൃ ഇടവകയായ ചങ്ങനാശ്ശേരി മാമ്മൂട് ലൂർദ് മാതാ പള്ളി അംഗങ്ങൾ മനസ്സുനിറഞ്ഞ പ്രാർത്ഥനയിലാണ്. മാർ കൂവക്കാടിനെ ദൈവസന്നിധിയിൽ സമർപ്പിച്ചായിരുന്നു ഇടവക പള്ളിയിലെ വിശുദ്ധ കുർബാന.ചെറുപ്പം മുതൽ കാത്തുസൂക്ഷിച്ച വിശുദ്ധിയാണ് അദ്ദേഹത്തിന്റെ ആത്മീയ വളർച്ചയ്ക്ക് പിന്നിലെന്ന് കുടുംബവും പറഞ്ഞു.
നിയുക്ത കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിനെ സമർപ്പിച്ചായിരുന്നു ചങ്ങനാശ്ശേരി മാമൂട് ലൂർദ് മാതാ ഇടവകാംഗങ്ങളുടെ ദിവ്യബലി..ഫ്രാൻസിസ് മാർപാപ്പ നൽകിയ വലിയ സമ്മാനത്തിന് ദൈവത്തിന് നന്ദി. ഒപ്പം ഭാരതസഭയ്ക്ക് ഒരു ഇടയനെ കൂടി നൽകിയതിന്റെ അഭിമാനവും ജന്മനാടിന്
അമ്മയെപ്പോലെ സാധാരണക്കാരനെ അനുഗമിക്കുന്നതാകണം സഭയെന്നു പറഞ്ഞ മാർ ജോർജ് ജേക്കബ് കൂവക്കാട് പണം മുടക്കിയുള്ള ഇടവക പള്ളിയിലെ ആഘോഷങ്ങൾ ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതൽ വൈദികനാകണമെന്ന് ആഗ്രഹിച്ചിരുന്ന സൗമ്യമായി മാത്രം പെരുമാറുന്ന സഹോദരനെ തേടിയെത്തിയ അനുഗ്രഹത്തിൽ മനസ്സുനിറഞ്ഞ് കുടുംബവും
വത്തിക്കാനിലെ ചടങ്ങ് നടക്കുന്ന സമയത്ത് പള്ളിമുറ്റത്ത് ഒന്നിച്ചുകൂടാനുള്ള ഒരുക്കങ്ങളിലാണ് ലൂർദ് മാതാ ഇടവകാംഗങ്ങൾ.