zoom-carfraud

മനോരമ ന്യൂസ് വർത്തക്ക് പിന്നാലെ സൂം കാറിന്റെ തട്ടിപ്പും ചതിയും തുറന്നുപറഞ്ഞ് കൂടുതൽ വാഹനയുടമകൾ രംഗത്ത്. സൂംകാർ വഴി വാടകയ്ക്ക് നൽകിയ കൊച്ചി സ്വദേശി ജോർജിന്റെ കാർ വാടകയ്ക്കെടുത്തവർ പൊളിച്ചു വിറ്റു. മുഴുവൻ സമയ നിരീക്ഷണത്തിനായി സ്ഥാപിച്ച ജിപിഎസ് സംവിധാനങ്ങൾ അടക്കം വിച്ഛേദിച്ചിട്ടും സൂംകാർ അറിഞ്ഞത് പോലുമില്ല. മനോരമ ന്യൂസ് അന്വേഷണം "കാറിനും ആപ്പ് " തുടരുന്നു. 

Read Also: 'സൂം കാര്‍' ആപ്പിന് അനുമതിയില്ല; നടപടിയെടുക്കണമെന്ന് ഹൈക്കോടതി; കാറുകള്‍ക്കും 'കുരുക്ക്'

2023 ഒക്ടോബർ പത്തിന് ജോർജിന്റെ പനമ്പിള്ളി നഗറിലെ വീടിന്റെ മുന്നിൽ നിന്നാണ് അമൽ ജെയിൻ ഭാര്യ വിൻസിമോളും ചേർന്ന് കാർ വാടകയ്ക്കെടുത്ത് കൊണ്ടുപോയത്. ഒരു ദിവസം നീണ്ട് നിൽക്കുന്ന മൂന്നാർ ട്രിപ്പെന്നാണ് സൂം കാർ ആപ്പിൽ രേഖപ്പെടുത്തിയത്. പറഞ്ഞ സമയത്തിന് കാർ എത്താതെ വന്നപ്പോളുള്ള അന്വേഷണം അവസാനിച്ചത് തമിഴ് നാട്ടിലെ ഉക്കടത്ത്.  രണ്ട് ജിപിഎസുകൾ വിച്ഛേദിച്ച ശേഷം കാർ അപ്രത്യക്ഷമായി.

 

കാർ കടത്തിയ ദമ്പതികളെ പൊലീസ് പിടികൂടി. ജിപിഎസ് വിച്ഛേദിച്ച ഷൗക്കത്തും അറസ്റ്റിലായി. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സൂം കാറിനെ പ്രയോജനപ്പെടുത്തുകയാണ് കവർച്ചാസംഘങ്ങൾ.

നിയമസഹായം പോയിട്ട് നഷ്ടപരിഹാരം പോലും നൽകാതെ സൂം കാറിന്റെ വിശ്വാസവഞ്ചനയ്ക്ക് ഇരയായത് നൂറുകണക്കിന് വാഹനയുടമകളാണ്.

ENGLISH SUMMARY:

More vehicle owners come forward, exposing Zoom Car fraud and deception