വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വയനാട് പഴൂരിലെ ജിയോ മൂന്നു വര്‍ഷമായി നിയമയുദ്ധത്തിലാണ്. മദ്യപിച്ചെത്തിയ ഓട്ടോ ഡ്രൈവര്‍ ജിയോയെ ഇടിച്ചുതെറിപ്പിച്ചിട്ട് വര്‍ഷങ്ങളായിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. തന്‍റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ജീവിതം തന്നെ തകര്‍ന്നിട്ടും നീതി കിട്ടാതെ അലയുകയാണ് ജിയോ.
കോലഞ്ചേരിയില്‍ വെച്ച് മൂന്നുവര്‍ഷം മുന്‍പാണ് ജിയോയും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടര്‍ അപകടത്തില്‍പെട്ടത്. എതിര്‍ദിശയില്‍ നിന്നുവന്ന ഓട്ടോറിക്ഷ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുഹൃത്ത് ജോസഫ് തല്‍ക്ഷണം മരിച്ചു. ജിയോ അന്നേറ്റ പരുക്കുകളോട് മല്ലിട്ടു ജീവിക്കുന്നു. ഓട്ടോ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു. വാഹനത്തിന് രേഖയുണ്ടായിരുന്നില്ല. എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. അവശതകള്‍ക്കിടയിലും നിയമയുദ്ധത്തിലാണ് നാല്‍പ്പത്തിമൂന്നുകാരന്‍.
ഒരു കുടുംബത്തിന്‍റെയാകെ തണലാണ് അപകടദിവസം അവസാനിച്ചത്. സാമ്പത്തികാവസ്ഥ സ്ഥിതിയും അങ്ങേയറ്റം മോശമായി. ചികില്‍സയ്ക്ക് ഇതുവരെ 26 ലക്ഷം രൂപയിലേറെ ചെലവായി. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇപ്പോഴുമുള്ളതിനാല്‍ ചികില്‍സ തുടരുകയാണ്. അതിനിടെ നിയമപോരാട്ടത്തിന്‍റെ ചെലവുകള്‍ വേറെയും.