പ്രതീകാത്മക ചിത്രം

കോഴിക്കോട് നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കൊയിലാണ്ടി നെല്ല്യാടി കളത്തിൻ കടവിലാണ് സംഭവം. ഇന്ന് പുലർച്ചെ ഒന്നരയോടെ മീൻ പിടിക്കാൻ പോയവരാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. 

ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. പിന്നീട് പുഴയിൽ നിന്ന് കരയ്ക്കെടുത്ത കുഞ്ഞിന്‍റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The body of a newborn baby was found in the river near Koyilandy. Investigation undergoes.