സംസ്ഥാനത്ത് ട്രഷറി നിയന്ത്രണത്തില്‍ ഇളവ്. ട്രഷറിയില്‍ നിന്നും നേരിട്ട് മാറിയെടുക്കാവുന്ന തുകയുടെ പരിധി അഞ്ചുലക്ഷത്തില്‍ നിന്നും ഇരുപത്തിയഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. ആറുമാസമായി നിലനിന്നിരുന്ന നിയന്ത്രണം മാറ്റിയതോടെ ഇനി സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ 25 ലക്ഷം രൂപ വരെ കരാറുകാര്‍ക്ക് ട്രഷറിയില്‍ നിന്ന് മാറിയെടുക്കാം . ഇതിനുള്ള നിര്‍ദേശം ധനകാര്യസെക്രട്ടറി ട്രഷറി ഡയറക്ടര്‍ക്ക് നല്‍കി . സാമ്പത്തികവര്‍ഷത്തിന്‍റെ അവസാന ഗഡു കടമെടുപ്പ് ജനുവരിയില്‍ സാധ്യമാകുമെന്നതാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ ഒരു കാരണം. ക്രിസ്മസ് , പുതുവര്‍ഷ സീസണ്‍ എന്നതും ഇളവ് നല്‍കുന്നതിന് കാരണമായെന്ന് ധനവകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു