question-paper-sivankutty-2

ചോദ്യപേപ്പര്‍ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിദ്യാഭ്യാസവകുപ്പിന്‍റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ചോര്‍ച്ചയില്‍ പൊലീസ് അന്വേഷണം നടക്കുന്നതോടൊപ്പം ചോദ്യപേപ്പര്‍ അച്ചടിയിലും വിതരണത്തിലും വീഴ്ചയുണ്ടോയെന്നും വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ട്. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകരില്‍ നിന്നും പ്രവചനമെന്ന രീതിയില്‍ ചോദ്യങ്ങള്‍ പുറത്തുവിട്ട യുട്യൂബ് ചാനലിലെ ആള്‍ക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. Also Read: ചോദ്യപേപ്പര്‍ ചോര്‍ച്ച; ആരോപണവിധേയരായ യൂട്യൂബ് ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തി...

 

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗം ഇന്ന്. വൈകുന്നരം നാലുമണിക്ക് മന്ത്രി വി.ശിവന്‍കുട്ടിയുടെ ചേംബറിലാണ് യോഗം. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ തുടങ്ങിയവരടക്കം യോഗത്തില്‍ പങ്കെടുക്കും.  

ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന കൊടുവള്ളിയിലെ എം.എസ്.സൊല്യൂഷൻ യുട്യൂബ് ചാനൽ പ്രവർത്തനം നിർത്തി. സത്യം തെളിയും വരെ ഇനി വീഡിയോകൾ പോസ്റ്റ് ചെയ്യില്ലെന്ന് സിഇഒ യുട്യൂബ് വീഡിയോയിലൂടെ അറിയിച്ചു. അതേസമയം സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവെന്ന് ആരോപിച്ച് എംഎസ് സൊല്യൂഷൻ കൊടുവള്ളി പൊലീസിൽ പരാതി നൽകി.

Google News Logo Follow Us on Google News

ENGLISH SUMMARY:

Crime Branch to investigate question paper leak