അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതംപൊടിയില്‍ ചത്ത പല്ലിയെന്ന് പരാതി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കുന്നത്തുകാലിലാണ് സംഭവം. അമൃതംപൊടിയില്‍ പല്ലികിടക്കുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഡ്വ.അനൂപ് പാലിയോട് ആണ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. അധികൃതരെ വിവരം അറിയിച്ചപ്പോൾ നിസ്സംഗ മനോഭാവം തുടരുകയാണെന്നും അനൂപ് പറഞ്ഞു
നവംബർ അവസാനം വിതരണം ചെയ്ത അമൃതം പൊടിയിലാണ് പല്ലിയെ കണ്ടെത്തിയത്. പാക്കറ്റ് പൊട്ടിച്ചപ്പോള്‍ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ചത്തപല്ലിയെ കണ്ടെടുത്തത്. സംഭവത്തില്‍ പരാതിപ്പെടണമെന്നും എന്നാല്‍ നടപടിയെടുക്കാന്‍ സാധ്യതയില്ലെന്നുമൊക്കെയാണ് ഇതുസംബന്ധിച്ച് ഫെയ്സ് ബുക്കിലെ പ്രതികരണങ്ങള്‍. എന്നാല്‍ വിഡിയോയില്‍ വിശ്വാസ്യത ഇല്ലെന്നും പാക്കറ്റില്‍ നിന്നുള്ള പല്ലി അല്ലെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ പാലിയോട് വാർഡിലെ പാലിയോട് പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നിന്ന് നവംബർ മാസം അവസാനം വിതരണം ചെയ്ത അമൃതം പൊടിയിൽ പല്ലി ചത്ത് ഉണങ്ങിയ നിലയിൽ കണ്ടെത്തി.. പാലിയോട് നിവാസിയായ അനു - ജിജിലാൽ ദമ്പതികൾ കുട്ടിക്ക് നൽകുന്നതിനായി പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് രൂക്ഷമായ ഗന്ധത്തോടെ പല്ലി ചത്ത നിലയിൽ കണ്ടെത്തിയത് . അധികൃതരെ വിവരം അറിയിച്ചപ്പോൾ നിസ്സംഗ മനോഭാവം തുടരുകയാണ്...