kothamangalam

കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന് കണ്ണീരോടെ വിടചൊല്ലി നാട്. അന്ത്യയാത്രയിലും ചേലാട് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടന്ന സംസ്കാരച്ചടങ്ങിലും വന്‍ ജനാവലി പങ്കെടുത്തു. ജോലി കഴിഞ്ഞു ഒരാഴ്ചക്ക് ശേഷം, മാതാപിതാക്കളെ കാണാനുള്ള വരവിലാണ് എൽദോസിനെ കാട്ടാന അതിക്രൂരമായി കൊലപ്പെടുത്തിയത്. 

 

എൽദോസിന്‍റെ മരണത്തിന് പിന്നാലെ ഒരു നാടൊന്നാകെ ഒരു രാത്രി ഉണർന്നിരുന്ന കാഴ്ച മലയാളിക്ക് അത്രകണ്ട് ശീലമുള്ളതല്ല. ഇത്ര കാലവും അനുഭവിച്ച വേദനകൾ പുറംലോകത്ത് എത്തിക്കാൻ കൂട്ടത്തിൽ ഒരുവന്റെ ജീവൻ കുരുതി കൊടുക്കേണ്ടി വന്ന ദുര്യോഗം. കലക്ടറുടെ സ്വാന്തന വാക്കുകൾക്ക് പോലും തണുപ്പിക്കാൻ കഴിയാത്ത പ്രതിഷേധാഗ്നിക്ക് ശേഷമാണ് എൽദോസിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്കായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന മകന്‍റെ മരണത്തോടെ പ്രതീക്ഷ അറ്റ് പോയ മാതാപിതാക്കൾ

വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് സഹോദരി. വീട്ടിൽ പൊതുദർശനത്തിന് എത്തിച്ച എൽദോസിന്‍റെ മൃതദേഹം കാണാൻ നൂറുകണക്കിനാളുകൾ തടിച്ചുകൂടി. പ്രതിഷേധം വീണ്ടും കനക്കുമോ എന്ന പേടിയിൽ സുരക്ഷയ്ക്ക് വൻ പൊലീസ് സന്നാഹം. ഉരുളൻതണ്ണി മാർത്തോമ പള്ളിയിൽ നടന്ന അന്ത്യ ശുശ്രൂഷയിൽ വിവിധ മത സാമൂദായിക നേതാക്കൾ പങ്കെടുത്തു  ചേലാട് മർത്തോമ സെമിത്തേരിയിൽ ഒരു നാടിന്റെയൊന്നകെ അന്ത്യചുംബനം ഏറ്റുവാങ്ങി പരാതികളില്ലാത്ത ലോകത്ത് എൽദോസിനിനി ശാന്തമായി ഉറങ്ങാം 

ENGLISH SUMMARY:

"Eldos, who was killed in a wild elephant attack in Kothamangalam Kuttampuzha, was bid a tearful farewell by the people."