കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ  കൊല്ലപ്പെട്ട എൽദോസ്. ജോലി കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം മാതാപിതാക്കളെ കാണാനുള്ള വരവിലാണ് എൽദോസിനെ കാട്ടാന അതിക്രൂരമായി കൊലപ്പെടുത്തിയത്.

വീട്ടിലേക്കുള്ള ആഹാരസാധനങ്ങൾ വാങ്ങി മടങ്ങി വരുന്ന എൽദോസിനെ കാത്തിരുന്നതാണ് കുടുംബം. ആഴ്ചയിൽ ഒരിക്കൽ എൽദോസ് വരുമ്പോൾ മാത്രം ഉണർന്നിരുന്ന വീടിന്‍റെ ജീവൻ ഇതോടെ നഷ്ടമായി. നിസഹായരായ മാതാപിതാക്കൾ കാണേണ്ടി വന്നത് കാട്ടാന ആക്രമണത്തിൽ ചിന്നി ചിതറിയ മകനെ. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടെന്ന് പിതാവ് വർഗീസ്.

കോതമംഗലത്ത് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന എൽദോസിനെ ആശ്രയിച്ചായിരുന്നു കുടുംബത്തിന്‍റെ ഉപജീവനം. വായോധികരായ മാതാപിതാക്കളെ സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് സഹോദരി സ്വപ്ന മനോരമ ന്യൂസിനോട്  പോസ്റ്റ്മർട്ടത്തിനുശേഷം എൽദോസിന്‍റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ക്ണാച്ചേരിയിലെ വീട്ടിലെത്തിക്കും. ഉച്ചക്ക് ശേഷം  കോതമംഗലം ചേലാട് മാർതോമ്മ പള്ളി സെമിത്തെരിയിൽ സംസ്കരിക്കും 

ENGLISH SUMMARY:

Kuttampuzha elephant attack eldhose family reaction