akber-ali

TOPICS COVERED

മെക് 7 വിവാദത്തിൽ പ്രതിഷേധിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി പാർട്ടി വിട്ടു. സി പി എം കോഴിക്കോട്,  നടുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറി  അക്ബർ അലിയാണ് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നത്. ന്യൂനപക്ഷങ്ങളെ സംശയ മുനയിൽ നിർത്തുന്ന സമീപനമാണ് സിപിഎമ്മിന് എന്ന് അക്ബർ അലി ആരോപിച്ചു. വർഗീയതയോടുള്ള സിപിഎം സമീപനം സംശയകരമാണ്.

താൽക്കാലിക ലാഭത്തിനായി സിപിഎം നിലപാട് എടുക്കുകയാണെന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം  അക്ബർ അലി പ്രതികരിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

അക്ബർ അലിക്ക് പിന്നാലെ കൂടുതൽ പേർ സിപിഎമ്മിൽ നിന്ന് കോൺഗ്രസിൽ എത്തുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറും പറഞ്ഞു. ബാലുശ്ശേരി മുൻ ഏരിയ സെക്രട്ടറിയായ അക്ബർ അലി നടുവണ്ണൂർ നിയാഡ്കോ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായിരുന്നു.