സംസ്ഥാനത്തെ കാട്ടാന ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ താന്‍ പലതവണ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എന്നാല്‍ വനംവകുപ്പ് ഇതുപോലെ നിസംഗമായി നിന്ന കാലഘട്ടം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ആയിരത്തോളം ആക്രമണം നടന്നു. വനംവകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല. കേരള വനംഭേദഗതി ബില്‍ ഉദ്യോഗസ്ഥര്‍ക്ക് അമിത അധികാരം നല്‍കുന്നതാണെന്നും വി.ഡി.സതീശന്‍ ചൂണ്ടികാട്ടി.
കോതമംഗലം കുട്ടമ്പുഴയ്ക്ക് സമീപം വലിയ ക്ണാച്ചേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസ് വര്‍ഗീസിന്റെ സംസ്കാരം അല്‍പ്പസമയത്തിനകം. ഉരുളന്‍തണ്ണി മാര്‍ത്തോമാ പള്ളിയില്‍ സംസ്കാര ശ്രൂഷകള്‍ പൂര്‍ത്തിയായി. തുടര്‍ന്ന് ചേലാട് മാര്‍ത്തോമ സെമിത്തേരിയില്‍ സംസ്കരിക്കും. നേരത്തെ ക്ണാച്ചേരിയിലെ വീട്ടിലെ പൊതുദര്‍ശനത്തില്‍ നൂറുക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. എല്‍ദോസിന്റെ മരണത്തെത്തുടര്‍ന്ന് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഡിെഎഫ്ഒ ഓഫീസിലേക്ക് ടൗണില്‍ പ്രതിഷേധം പ്രകടനം