കോഴിക്കോട് വെള്ളിമാട്‌കുന്ന് ഗവ.ഗേള്‍സ് ഹോമില്‍ നിന്ന് കാണാതായ നാലുപെണ്‍കുട്ടികളെ കണ്ടെത്തി. മാനാഞ്ചിറയ്ക്ക് സമീപത്ത് നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സ്കൂള്‍ വിട്ട് വന്ന പെണ്‍കുട്ടികള്‍ വൈകീട്ടുള്ള പ്രാര്‍ഥനാസമയത്ത് കടന്നുകളയുകയായിരുന്നു. കോഴിക്കോട്, വയനാട് സ്വദേശികളായ 17 വയസുള്ള പെണ്‍കുട്ടികളാണ് അടുക്കള വാതില്‍ വഴി കടന്നുകളഞ്ഞത്. പൊലീസിനെ കണ്ട് പെണ്‍കുട്ടികള്‍ ഡോക്ടറുടെ വീട്ടിലേക്ക് ഓടികയറിയെങ്കിലും ചേവായൂര്‍ പൊലീസ് വിദ്യാര്‍ഥിനികളെ ഹോമില്‍ തിരിച്ചെത്തിച്ചു.