pension

TOPICS COVERED

ക്ഷേമ പെന്‍ഷന്‍ തട്ടിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആദ്യ നടപടി. കൃഷി വകുപ്പിന് കീഴിലെ മണ്ണ് പര്യവേക്ഷണ–സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. വാങ്ങിയ  പെന്‍ഷന്‍ 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനും വകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടു. 

 

1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി സാമൂഹ്യ പെന്‍ഷന്‍ കൈപ്പറ്റുന്നതായുള്ള  ധനവകുപ്പിന്‍റെ കണ്ടെത്തല്‍ മനോരമന്യൂസിലൂടെ പുറംലോകം അറിയുന്നത് കഴിഞ്ഞമാസം 27നായിരുന്നു. വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അതാത് വകുപ്പുകള്‍ നടപടിയെടുക്കുമെന്ന് പിന്നാലെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. 22 ദിവസങ്ങള്‍ക്കുശേഷം ആദ്യമായി കൃഷി വകുപ്പ് നടപടിക്ക് തുടക്കം കുറിച്ചു. അനര്‍ഹമായി പെന്‍ഷന്‍ കൈപറ്റുന്നതായി കണ്ടെത്തിയ മണ്ണ് പര്യവേക്ഷണ–സംരക്ഷണ വകുപ്പിലെ വിജിലന്‍സ് സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ആറ് ജീവനക്കാരെ 1960ലെ കേരള സിവില്‍ സര്‍വീസ് റൂള്‍സ് പ്രകാരം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.  കാര്‍ഷികോല്‍പാദന കമ്മീഷണറുടെ ഉത്തരവനുസരിച്ച് വകുപ്പ് ഡയറക്ടര്‍ ആണ് സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്. അനര്‍ഹമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ച് പിടിക്കാനുള്ള നപടി ഡി.ഡി.ഓ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്,കാസര്‍കോഡ് ജില്ലകളിലാണ് നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. പെന്‍ഷന്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ 1458 ജീവനക്കാരില്‍ ഭൂരിഭാഗവും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലാണ്. ഈ വകുപ്പുകള്‍ ഇതുവരെ നടപടിക്ക് സ്വീകരിച്ചിട്ടില്ല

ENGLISH SUMMARY:

The first action has been taken against government officials who misappropriated welfare pensions.