എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ സ്ഥാനക്കയറ്റ ശുപാർശ അംഗീകരിച്ചതിനോട് വിയോജിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ തള്ളി സി.പി.എം. ബിനോയ് വിശ്വത്തിന്റെ അഭിപ്രായത്തോട് സിപിഎമ്മിന് യോജിപ്പില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് പരസ്യമായി മാധ്യമങ്ങളോട് പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. അജിത് കുമാറിന് ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള ശുപാർശ അംഗീകരിച്ചത് സാങ്കേതികമായി ശരിയാണെങ്കിലും രാഷ്ട്രീയ ശരികേട് ഉണ്ടെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമർശനം.