ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കുമെന്ന് കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത സാബുവിന്‍റെ ഭാര്യ മേരിക്കുട്ടി. പറഞ്ഞ സമയത്ത് പണം നല്‍കിയത് ഒരു തവണ മാത്രമാണ്. മാസത്തവണകളായി നല്‍കാമെന്ന് പറഞ്ഞെങ്കിലും പണം നല്‍കിയില്ലെന്നും വി.ആര്‍.സജി മോശമായി പെരുമാറിയതിന് ഫോണ്‍ സംഭാഷണം തെളിവായുണ്ടെന്നും. കുറ്റക്കാരെ ശിക്ഷിക്കും വരെ പോരാട്ടം തുടരമെന്നും മേരിക്കുട്ടി പറഞ്ഞു.
അതേസമയം, കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ മരണത്തില്‍ ആത്മഹത്യപ്രേരണക്കുറ്റം ചുമത്താന്‍ പൊലീസ്. അന്വേഷണസംഘം ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. സിപിഎം ജില്ല കമ്മറ്റി അംഗം വി.ആർ സജിയുടെയും ജീവനക്കാരുടെയും മൊഴിയെടുക്കും. സാബുവിന്റെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനക്ക് അയക്കാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും ആലോചിക്കുന്നുണ്ട്.