പാലക്കാട് നല്ലേപ്പിള്ളി  സ്കൂ‌ളിൽ ക്രിസ്‌മസ് ആഘോഷം നടത്തിയതിന്‍റെ പേരിൽ വിശ്വഹിന്ദു പരിഷത്തിന്‍റെ പ്രവര്‍ത്തകര്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയതില്‍ സ്കൂള്‍ അധികൃതര്‍ക്കും അധ്യാപകര്‍ക്കും പിന്തുണയുമായി യുവജനസംഘടനകള്‍. നാളെ രാവിലെ യൂത്ത് കോണ്‍ഗ്രസും, വൈകിട്ട് ഡിവൈഎഫ്ഐയും നല്ലേപ്പിള്ളിയില്‍ നിന്നും സ്കൂളിലേക്ക് സൗഹൃദ ക്രിസ്മസ് ആഘോഷവും കാരളും സംഘടിപ്പിക്കും. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിനും അധ്യാപകരുടെയും കുട്ടികളുടെയും വസ്ത്രധാരണത്തെക്കുറിച്ചും ചോദ്യം ചെയ്തതിന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേരെയാണ് ചിറ്റൂര്‍ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സ്കൂളില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പിടിയിലായ മൂവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

ENGLISH SUMMARY:

Youth organizations have supported the school authorities and teachers as activists of Vishwa Hindu Parishad threatened the teachers for celebrating Christmas in the school