• എം.ആര്‍.അജിത് കുമാറിനെതിരെ ഡി.ജി.പിക്ക് പി.വിജയന്‍റെ പരാതി
  • തനിക്കെതിരെ അജിത് കുമാര്‍ വ്യാജമൊഴി നല്‍കിയെന്ന് പി.വിജയന്‍
  • കള്ളമൊഴി നല്‍കിയതില്‍ നടപടി വേണമെന്ന് ഇന്‍റലിജന്‍സ് മേധാവി

എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ ഡിജിപിക്ക് എഡിജിപി പി.വിജയന്‍റെ പരാതി. തനിക്കെതിരെ അജിത് കുമാര്‍ വ്യാജമൊഴി നല്‍കിയെന്ന് പി.വിജയന്‍. വിജയന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അജിത് മൊഴി നല്‍കിയിരുന്നു. തനിക്കു കരിപ്പൂരിലെ സ്വർണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് എം.ആർ.അജിത്കുമാർ നൽകിയ മൊഴി കള്ളമാണെന്നും  നടപടി വേണമെന്നും ഇന്‍റലിജന്‍സ് മേധാവി. 

പി.വി.അൻവർ എംഎൽഎ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ നിയോഗിച്ച ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിക്കായിരുന്നു എഡിജിപി അജിത്കുമാർ ഇന്റലിജന്റ്സ് എഡിജിപി പി.വിജയനെതിരെ മൊഴി നൽകിയത്. പി.വിജയനും തീവ്രവാദവിരുദ്ധ സേനയിലെ ചില അംഗങ്ങൾക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് എസ്പി സുജിത്ദാസ് തന്നോടു പറഞ്ഞിട്ടുണ്ടെന്നായിരുന്നു മൊഴി. എന്നാൽ ഇത്തരം ഒരു വിവരവും അജിത്കുമാറിനോടു പറഞ്ഞിട്ടില്ലെന്നായിരുന്നു സുജിത് ദാസിന്റെ മറുപടി. Also Read: പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം തിരഞ്ഞെടുപ്പ്; എഡിജിപിയുടെ റിപ്പോര്‍ട്ട്

നേരത്തേ, അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസിൽ സസ്പെൻഡ് ചെയ്യപ്പെട്ടയാളാണ് പി.വിജയൻ. പിന്നീട് എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജിത്തിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി. തുടര്‍ന്ന് സർവീസിൽ തിരിച്ചെത്തിയ വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.

ENGLISH SUMMARY:

ADGP P. Vijayan's complaint to the DGP against ADGP M.R. Ajith Kumar