a-vijayaraghavan-4

സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത. ബിജെപിയെ പോലെ പരസ്യമായി സിപിഎം ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് സമസ്ത മുഖപത്രം സുപ്രഭാതം.  പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ മുസ്‌ലിം വിരോധം പ്രചരിപ്പിക്കുന്നു. എ.വിജയരാഘവന്‍റെ പരാമര്‍ശം സംഘപരിവാര്‍ ഏറ്റെടുത്ത് ആഘോഷിക്കുകയാണ്. വിജയരാഘവന്‍മാരെ തിരുത്താന്‍ സി.പി.എം തയാറായില്ലെങ്കില്‍  ചവിട്ടിനില്‍ക്കുന്ന മണ്ണ് സംഘപരിവാര്‍ കൂടാരത്തിലേക്ക് ഒലിച്ചുപോകുമെന്നും   സുപ്രഭാതം മുഖപ്രസംഗത്തില്‍ പറഞ്ഞു.

 

മുസ്‌ലിം വിരുദ്ധതയുടെയും വെറുപ്പിന്‍റേയും ബഹിർസ്ഫുരണമാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്. പിണറായിയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. 

അതേസമയം വയനാട് പരാമർശത്തിൽ വിമർശനം കടുക്കുമ്പോഴും നിലപാട് ആവർത്തിക്കുകയാണ് എ. വിജയരാഘവൻ. രാഹുൽഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ വിജയിച്ചത്‌ കോൺഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്‌.ഡി.പി.ഐയും ഉൾപ്പെടുന്ന ചേരിയുടെ പിന്തുണയിലാണെന്ന് വിജയരാഘവൻ ഫെയ്സ് ബുക്കില്‍ വീണ്ടും കുറിപ്പിട്ടിരുന്നു.

ENGLISH SUMMARY:

Samastha criticises Vijayaraghavan's 'communal forces' remark