മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ചില മാധ്യമങ്ങള്‍ ആരിഫ് മുഹമ്മദ് ഖാനെ വാഴ്ത്തുന്നു. പ്രതിപക്ഷത്തേക്കാള്‍ വലിയ പ്രതിപക്ഷം എന്നൊക്കെയാണ് വിശേഷണം. അദ്ദേഹം നടത്തിയതെല്ലാം ഭരണഘടനാവിരുദ്ധമായ നയങ്ങളെന്നും ഗവര്‍ണര്‍ സംഘപരിവാര്‍ ആശയം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.