പാലക്കാട് പറമ്പിക്കുളത്തെ തേക്കടിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തേക്കടി വരടികുളം എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തൃശൂർ വഴുക്കുംപാറ സ്വദേശി മാധവനാണ് (65) മരിച്ചത്. മാധവനും സുഹൃത്തുക്കളും വൈകിട്ട് അല്ലിമൂപ്പൻ കോളനിയിലെ കടയിൽ വന്ന് സാധനം വാങ്ങി തിരിച്ചു പോവുന്നതിനിടയിലായിരുന്നു കാട്ടാന ആക്രമണം. മാധവൻ അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ മാധവനെ ആദ്യം തേക്കടിയിലും പിന്നീട് സേത്തുമടയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ENGLISH SUMMARY:

Madhavan (65), a tea plantation worker from Thrissur, succumbed to injuries after an elephant attack in Parambikulam, Palakkad. The incident occurred while he was returning from Allimooppan Colony.