പത്തനംതിട്ട കോന്നിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം പഞ്ചായത്ത് ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തതിന് പിന്നാലെ വീണ്ടും ബോർഡുകൾ സ്ഥാപിച്ച് സിപിഎം. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഫ്ലക്സുകളാണ് വീണ്ടും സ്ഥാപിച്ചത്. ഹൈക്കോടതിയോടുള്ള വെല്ലുവിളിയെന്നാണ് പഞ്ചായത്തിൻ്റെ നിലപാട്.
അപകടം പിടിച്ച പുനലൂർ മൂവാറ്റുപുഴ പാതയുടെ ഇരുവശങ്ങളിലും കോന്നി ജം ക്ഷനിലും ആണ് കാഴ്ച പോലും മറക്കും വിധം സിപിഎമ്മിന്റെ ബോർഡുകൾ. നേരത്തെ സ്ഥാപിച്ച ബോർഡുകൾ എല്ലാം എടുത്തു കളഞ്ഞു എന്നാണ് കോന്നി പഞ്ചായത്ത് പ്രസിഡൻ്റ് പറയുന്നത്. അടുത്ത ദിവസം തന്നെ എടുത്തുകളഞ്ഞതിന്റെ ഇരട്ടി ബോർഡുകൾ സ്ഥാപിച്ചു. സിപിഎമ്മിന്റെ നിലപാട് ഹൈക്കോടതിയോടും പഞ്ചായത്തിനോടും ഉള്ള വെല്ലുവിളിയാണ്.
തൽക്കാലത്തേക്ക് സ്ഥാപിച്ച ബോർഡുകൾ ആണെന്നും പരിശോധിക്കാം എന്നുമാണ് സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറയുന്നത്. നാളെ മുതലാണ് കോന്നിയിൽ സിപിഎം ജില്ലാ സമ്മേളനം തുടങ്ങുന്നത്. പുനലൂർ മൂവാറ്റുപുഴ റോഡിൽ സ്ഥിരം അപകടമേഖല കൂടിയാണ് കോന്നി. വീതി കുറവുള്ള മേഖലയിൽ ആണ് ഹൈക്കോടതി വിധി അടക്കം ലംഘിച്ച് കാഴ്ച മറയ്ക്കുന്ന ബോർഡുകൾ