പെരിയ ഇരട്ട കൊലക്കേസിൽ സിബിഐ പ്രതിചേർത്ത സിപിഎം നേതാക്കളിൽ നാലുപേർ കുറ്റക്കാർ. ഉദുമയിലെ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമനാണ് ഇതിൽ പ്രധാനി. രണ്ടാം പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതാണ് കുഞ്ഞിരാമനെതിരായ കുറ്റം. കേസിലെ 14-ാം പ്രതിയായ ഉദുമ മുൻ ഏരിയ സെക്രട്ടറിയും കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ കെ. മണികണ്ഠനാണ് മറ്റൊരാൾ.
പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 21-ാം പ്രതിയാണിയാൾ. ഒന്നാം പ്രതിയും പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ എ പീതാംബരനുമാണ് പാർട്ടിയുമായി നേരിട്ട് ബന്ധമുള്ള കുറ്റക്കാർ. കേസിൽ പതിനാല് വരെയുള്ള പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ശേഷിക്കുന്ന പത്ത് പേരെ സിബിഐ പ്രതിചേർത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് എട്ടുവരെയുള്ള പ്രതികൾ. പീതാംബരൻറെ നേതൃത്വത്തിൽ ഒന്ന് മുതൽ എട്ടു വരെയുള്ള പ്രതികളെയാണ് കൊലപാതകത്തിനായി നിയോഗിച്ചത്.
മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ, മുൻ പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവർ കേസിൽ അറസ്റ്റിലായ രണ്ടാംപ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. കൊലപാതകത്തിലും ഗൂഡാലോചനയിലും ഇരുവർക്ക് പങ്കില്ല.
കൊലപാതക ശേഷം തെളിവ് നശിപ്പിക്കാനും പ്രതികളെ രക്ഷപ്പെടാനും സഹായിച്ചതാണ് കെ. മണികണ്ഠനെതിരായ കുറ്റം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് പീതാംബരന്‍. പീതാംബരന്‍റെ നേതൃത്വത്തില്‍ ഒന്ന് മുതല്‍ എട്ടു വരെയുള്ള പ്രതികളെയാണ് കൊലപാതകത്തിനായി നിയോഗിച്ചത്.
കല്യോട്ട് ടൗണിൽ വെച്ച് സിപിഎം നേതാക്കളായ പീതാംബരൻ, സുരേന്ദ്രൻ എന്നിവർക്കെതിരെ ആക്രമണം നടന്നിരുന്നു. മുന്നാട് കോളജിലെ കെഎസ് യു, എസ്ഫ്ഐ സംഘർഷത്തിൻറെ തുടർച്ചയായിരുന്നു ആക്രമണം. ഇതിന് തുടർച്ചയായി 2019 ഫെബ്രുവരി 17 വൈകീട്ട് 6.30 ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശരത് ലാലിൻനെയും കൃപേഷിൻനെയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുയ