സൂനാമിദുരന്തത്തില്‍ വീടും ഭൂമിയുമൊക്കെ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചെങ്കിലും താമസിക്കുന്ന വീടുകളില്‍ ഇപ്പോള്‍ ആളുകള്‍ ദുരിതത്തിലാണ്. അറ്റകുറ്റപ്പണിയില്ലാത്തതിനാല്‍ വീടുകള്‍ താമസയോഗ്യമല്ലാതായി. നിയസഭാ സമിതിയൊക്കെ ദുരിതം മനസിലാക്കി മടങ്ങിയെങ്കിലും സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിച്ചിട്ടില്ല.
കരുനാഗപ്പളളി കുലശേഖരപുരത്തെ സതിയെ പോലെ നിരവധി പേരാണ് വീടുകളുടെ അറ്റകുറ്റപ്പണിക്ക് സര്‍ക്കാര്‍ സഹായം കാത്തിരിക്കുന്നത്. മിക്ക വീടുകളും താമസയോഗ്യമല്ലാതായി. മാറിത്താമസിക്കാന്‍ ഇടമില്ലാതെ പൊട്ടിപ്പൊളിഞ്ഞ വീടുകളില്‍ കഴിയുന്നവര്‍ നിരവധിപേര്‍.
കരുനാഗപ്പളളിയില്‍ 47 സൂനാമി കോളനികളിലായി 1088 വീടുകളുണ്ട്. ആലപ്പാട് പഞ്ചായത്തില്‍ മാത്രം 729 വീടുകള്‍. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായുളള നിയമസഭാ സമിതി രണ്ടു വര്‍ഷം മുന്‍പ് സുനാമി കോളനികള്‍ സന്ദര്‍ശിച്ച് ദുരിതം മനസിലാക്കിയതാണ്. പല പദ്ധതികള്‍ക്കും പണം അനുവദിക്കുന്നില്ലെന്ന് എംഎല്‍എ. തദ്ദേശസ്ഥാപനങ്ങള്‍ മുഖേന പരാതികള്‍ പരിഹരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പഞ്ചായത്തുകള്‍ എവിടെ നിന്ന് പണം കണ്ടെത്തും. പരിഹാരം അകലെയാണ്.