venganooor

TOPICS COVERED

പാലക്കാട് വെങ്ങന്നൂരില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുത്തന്നൂര്‍ സ്വദേശി സുകിന്‍, വെങ്ങന്നൂര്‍ സ്വദേശി ഉപന്യ എന്നിവരെയാണ് ഉപന്യയുടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആലത്തൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

യുവതിയുടെ വെങ്ങന്നൂരിലെ വീട്ടിലെ കിടപ്പുമുറിയിലാണ് രാത്രിയില്‍ ഇരുവരെയും തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഫാനിന്‍റെ ഹൂക്കില്‍ ഒരു സാരിയിലായിരുന്നു ഇരുവരും തൂങ്ങിയത്. യുവതിയുടെ സഹോദരന്‍ വീട്ടിലെത്തിയ സമയത്താണ് അത്യാഹിതം ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ ഇരുവരെയും ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും  താലൂക്ക് ആശുപത്രിയിലും‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

 

കഴിഞ്ഞദിവസം സമീപത്തെ ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്കുണ്ടായിരുന്നു. ഇത് കാണാനായി ഇവര്‍‍ കുടുംബസമേതം വന്നിരുന്നതാണ്. പിന്നീടാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്.

പിന്നാലെ അന്വേഷിക്കുമ്പോഴാണ് ഇരുവരെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു

ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നാണ് ആലത്തൂര്‍ പൊലീസ് പറയുന്നത്. മരണകാരണം സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

എക്സ്റേ ടെക്നീഷ്യന്‍ വിദ്യാര്‍ഥിനിയായിരുന്നു യുവതി. ചെണ്ടകൊട്ട് കലാകാരനായിരുന്നു സുകിന്‍. ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹം സംസ്ക്കരിച്ചു. 

ENGLISH SUMMARY:

Palakkad Youth Death