വയനാട്ടിൽ ഡിസിസി ട്രഷറർ എൻ.എം.വിജയന്റെയും മകന്റെയും ആത്മഹത്യയിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മകന് വിഷം നൽകിയ ശേഷം വിജയൻ കഴിച്ചുവെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ല. ആത്മഹത്യയ്ക്ക് കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്.
ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമനുമായി ബന്ധപ്പെട്ട് 13 പേരിൽ നിന്നായി കോടികൾ വാങ്ങിയിട്ടുണ്ടെന്നും ഇതിൽ ഉന്നത കോൺഗ്രസ് നേതാക്കൾ വിജയനെ മുന്നിൽ നിർത്തി ബലിയാടാക്കിയെന്നുമാണ് ആരോപണം. വിഷയത്തില്‍, കെപിസിസിക്കും. ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണനുമെതിരെ കേസെടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആവശ്യപ്പെട്ടു.