കാട്ടാനക്കലിയിൽ ജീവൻ പൊലിഞ്ഞ ഇടുക്കി മുള്ളരിങ്ങാട് ആനകളെ തുരത്താൻ വനം വകുപ്പിന് വെല്ലുവിളിയായി സാമ്പത്തിക പ്രതിസന്ധി. ജീവനക്കാരുടെ കുറവും ഭൂപ്രകൃതിയുടെ പ്രത്യേകതയും ദൗത്യത്തിന് തിരിച്ചടിയാവുകയാണ്.
ഇനി ഒരു ദുരന്തം ഉണ്ടാകരുതെന്നാണ് മുള്ളരിങ്ങാടുകാരുടെ പ്രാർഥന. കാലങ്ങളായി കൃഷി നശിപ്പിച്ചപ്പോഴും കാട്ടാനക്കലി ഒരാളുടെ ജീവൻ എടുക്കുമെന്ന് കരുതിയതല്ല. വനംവകുപ്പിൽ പരാതി പറഞ്ഞപ്പോഴൊക്കെ സുരക്ഷയ്ക്ക് വൈദ്യുതി വേലി ഒരുക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാലത് പാതിവഴിയിൽ മുടങ്ങി. വനംവകുപ്പിന് പറയാന്‍ കാരണങ്ങള്‍ ഏറെയുണ്ട്.
16 ലക്ഷം ചെലവഴിച്ച് മേഖലയിൽ വനം വകുപ്പ് സ്ഥാപിച്ച വൈദ്യുത വേലിയും കാട്ടാനകളെ തടയാൻ പര്യാപ്തമല്ല. വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാൽ ഇനിയും ആനകൾ ജനവാസ മേഖലയിൽ ഇറങ്ങുമെന്നാണ് വനംവകുപ്പിന്റെ നിഗമനം