ഇ.പി. ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡിസി ബുക്സിനെതിരെ പൊലീസ് കേസ് എടുത്തു. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് കേസ് എടുത്തത്. ഡിസി ബുക്സിന്റെ പബ്ലിക്കേഷൻ വിഭാഗം മുൻ മേധാവി എ.വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ക്രിമിനൽ വിശ്വാസ വഞ്ചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഇ. പി. ജയരാജൻ ആത്മകഥ തയ്യാറാക്കാൻ ഏൽപ്പിച്ചിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥിൽ നിന്ന് കുറിപ്പുകൾ ഇമെയിൽ ആയി വാങ്ങിയ ശേഷം വിവാദഭാഗങ്ങൾ കൂട്ടിച്ചേർക്കുകയായിരുന്നു എന്നും എഫ്ഐആറിൽ പറയുന്നു. കോട്ടയം എസ്പിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന് പിന്നാലെ കേസെടുക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. ഡിസി ബുക്സുമായി ഇ. പി.ക്ക് കരാറില്ല എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്.