മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ഇന്ന് ചേരുന്ന പൊതുസമ്മേളനം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അധ്യക്ഷത വഹിക്കും.
10 വർഷത്തെ പിണക്കം മറന്ന് എൻഎസ്എസ് രമേശ് ചെന്നിത്തലയെ വീണ്ടും വേദിയിലേക്ക് ക്ഷണിച്ചത് ചർച്ചയായിരുന്നു. സുകുമാരൻ നായരുടെ താക്കോൽ സ്ഥാന പ്രസ്താവന ചെന്നിത്തല തള്ളിയതിനെ തുടർന്നായിരുന്നു ഇരുവരും തമ്മിൽ അകന്നത്. ചെന്നിത്തല പെരുന്നയിൽ എത്തുന്ന ചടങ്ങിൽ മന്ത്രിമാർക്കും കോൺഗ്രസിലെയും ബിജെപിയിലെയും നേതാക്കൻമാർക്കും ക്ഷണമില്ലെന്നതും ശ്രദ്ധേയമാണ്.
നേരത്തെ ഉദ്ഘാടനകനായി നിശ്ചയിച്ചിരുന്ന അറ്റോണി ജനറൽ വെങ്കിട്ടരമണി പിൻവാങ്ങിയതിനെ തുടർന്നാണ് ചെന്നിത്തലയെ ഉദ്ഘാടകനാക്കിയത്. ബിജെപി സമ്മർദ്ദത്തെ തുടർന്നാണ് അറ്റോണി ജനറൽ പിൻമാറിയതെന്നും ആക്ഷേപമുയർന്നിരുന്നു.