chennithala-sadikali-thanga

രമേശ് ചെന്നിത്തലയുടെ ജാമിഅ പ്രസംഗത്തിലെ നിലപാടുകളെ പ്രശംസിച്ച് സാദിഖലി തങ്ങള്‍. സമസ്തയുടെ പട്ടിക്കാട് ജാമിഅ സമ്മേളനത്തില്‍ ഇന്നലെയാണ് ചെന്നിത്തല ഉദ്ഘാടകനായത്.   വിയോജിപ്പുകളിലും യോജിച്ച് ഫാഷിസത്തെ എതിര്‍ക്കണമെന്ന ചെന്നിത്തലയുടെ നിലപാട് ഏറ്റെടുക്കണം. രാഷ്ട്രത്തിന്റെ ആധാരശിലകളെ സംരക്ഷിക്കാന്‍ ഒന്നിച്ച് പോരാടാമെന്നും ലീഗ് അധ്യക്ഷന്‍. ചെന്നിത്തല പാര്‍ട്ടിയില്‍ കരുത്തനാകുന്നുവെന്ന ചര്‍ച്ചകള്‍ക്കിടെയാണ് സാദിഖലി തങ്ങളുടെ ഫെയ്സ്ബുക്ക് കുറിപ്പ്. 

 

സാദിഖലി തങ്ങളുടെ കുറിപ്പ് പൂര്‍ണരൂപം

പട്ടിക്കാട് ജാമിഅ സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നത്തെ മുഖ്യാതിഥി ശ്രീ രമേശ് ചെന്നിത്തലയായിരുന്നു. മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം നടന്ന ഗരീബ് നവാസ് ഉദ്ഘാടനം അദ്ദേഹമായിരുന്നു. മുമ്പും പല തവണ ജാമിഅയിലെത്തിയ അദ്ദേഹം തന്റെ അനുഭവങ്ങള്‍ വിവരിച്ചു. ഇന്നും അത്തരത്തിലൊരു സ്‌നേഹ വിരുന്നൊരുക്കി ഫൈസാബാദ്. 

ശേഷം അദ്ദേഹം നടത്തിയ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും, ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാമടങ്ങിയതയിരുന്നു. വിവിധ മത കേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിച്ചതിന്റെയും അനുഭവങ്ങളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. വിയോജിപ്പുകളിലും യോജിച്ച് ഫാസിസത്തെ എതിര്‍ക്കണമെന്നും എല്ലാകാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്. ആ വാക്കുകള്‍ ഏറ്റെടുത്ത് യോജിക്കാവുന്നിടങ്ങളില്‍ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാന്‍ നമുക്കൊന്നിച്ച് പോരാടാം.

ENGLISH SUMMARY:

Ramesh Chennithala praised by panakkad Sadikali Shihab Thangal