ആരെങ്കിലും പുകഴ്ത്തിയാല്‍ ആരും മുഖ്യമന്ത്രിയാകില്ലെന്ന് കെ.മുരളീധരന്‍. സാദിഖലി തങ്ങള്‍ ചെന്നിത്തലയെ പുകഴ്ത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ് സംബന്ധിച്ച ചോദ്യത്തിനാണ് മറുപടി. മുന്നണി വിപുലീകരണം വേണമെന്ന് ആദ്യം പറഞ്ഞത് താനാണെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു
അതേസമയം, സനാതനധര്‍മവും ഷര്‍ട്ടൂരലും ചര്‍ച്ചയാക്കിയത് ബി.ജെ.പിയെ ജയിപ്പിക്കാനുള്ള പിണറായിയുടെ ശ്രമത്തിന്റെ ഭാഗമെന്ന് കെ.മുരളീധരന്‍. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്ന കാര്യം തീരുമാനിക്കേണ്ടത് തന്ത്രിയാണ്, രാഷ്ട്രീയക്കാരല്ല. ഈ കെണിയില്‍ വീഴരുതെന്നും പ്രതിപക്ഷനേതാവ് ഉന്നയിച്ച അഴിമതി ആരോപണമടക്കം ചര്‍ച്ച ചെയ്യപ്പെടണമെന്നും മുരളീധരന്‍ പറഞ്ഞു