kalolsavam-trophy

TOPICS COVERED

ഓരോ കലോത്സവത്തിന്റെയും മുഖ്യ ആകർഷണം അവസാന ദിവസം വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണ്ണക്കപ്പാണ്. 117 പവന്റെ മാറ്റിൽ നാടും നഗരവും ചുറ്റി സ്വർണ്ണക്കപ്പ് ഇത്തവണ എത്തുന്നത് അതിന്റെ ശില്പിയുടെ നാട്ടിലേക്കാണ്. 1986 ലാണ് വിദ്യാഭ്യാസ വകുപ്പിൽ കലാധ്യാപകനായിരുന്ന തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ ശ്രീകണ്ഠൻ കപ്പ് രൂപകൽപ്പന ചെയ്തത്. ഇത്തവണ സംസ്ഥാന കലോത്സവം തലസ്ഥാനത്ത് നടക്കുമ്പോൾ അതിന്റെ മാറ്റ് കൂടുതലാണ്. 

കവിതകൾ കാലത്തിന് വഴിയൊരുക്കും എന്ന് പറയും പോലെയാണ്, കലയും കവിതയുമായുള്ള ബന്ധം. കല ഇല്ലെങ്കിൽ കവിതയില്ല, കാവ്യമല്ലാത്തൊരു കലയുമില്ല.! 

 

1980-85 കാലഘട്ടത്തിൽ കായിക മത്സരയിനങ്ങളിൽ സ്വർണ്ണക്കപ്പ് സമ്മാനിക്കുന്നത് കണ്ട നാൾ മുതൽ വൈലോപ്പിള്ളിയുടെ സ്വപ്നമായിരുന്നു. കലയുടെ ഉത്സവത്തിനും ഒരു സ്വർണ്ണക്കപ്പ്. ഒടുവിൽ ഉറ്റ സുഹൃത്തായ അധ്യാപകനും കലാകാരനുമായ ചിറയിൻകീഴ് ശ്രീകണ്ഠൻനായർ കവിഹൃദയത്തിന് രൂപം നൽകി. 

സ്വർണ്ണക്കപ്പിലെ ശംഖ് നാദത്തെയും പുസ്തകം അറിവിനെയും കൈകൾ അധ്വാനവും ഏഴ് വളകൾ രാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നതാണ്...ഓരോ വർഷവും കലോത്സവ വിജയികൾ സ്വർണ്ണക്കപ്പിൽ മുത്തമിടുമ്പോൾ ഹൃദയചുംബനം ഏറ്റുവാങ്ങുകയാണ് ഈ റിട്ട അധ്യാപകൻ. 

ENGLISH SUMMARY:

This time, the golden cup of the arts festival goes to the place of its sculptor