അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും. രാവിലെ 9.30ന് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയര്‍ത്തും. സെൻട്രൽ സ്റ്റേഡിയത്തിലെ ഒന്നാം വേദിയായ എംടി–നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിക്കും.
തലസ്ഥാന നഗരിയിൽ 25 വേദികളിലായി 249 ഇനങ്ങളിൽ 15000ത്തിലധികം പ്രതിഭകളാണ് മാറ്റുരയ്ക്കുക. പ്രധാന വേദിയിൽ കലാമണ്ഡലത്തിലെ വിദ്യാർത്ഥികളുടെ രംഗ പൂജയോടെ മത്സരങ്ങൾക്ക് തുടക്കമാകും. കുട്ടികളെ വേദികളിലേക്ക് എത്തിക്കാൻ തിരുവനന്തപുരം സെൻട്രൽ റയിൽവെ സ്റ്റേഷനിലും തമ്പാനൂർ ബസ് സ്റ്റേഷനിലും ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ട്.