എറണാകുളം പറവൂരില്‍ കോളജ് ഹോസ്റ്റലില്‍നിന്ന് താഴെ വീണ് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ചാലാക്ക എസ്എന്‍ഐഎംഎസ് കോളജ് വിദ്യാര്‍ഥി ഫാത്തിമ ഷഹാനയാണ് മരിച്ചത്. കൂട്ടുകാരുമായി സംസാരിക്കുന്നതിനിടയില്‍ ഏഴാംനിലയില്‍നിന്ന് വീണാണ് അപകടം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഹോസ്റ്റലില്‍ അഞ്ചാം നിലയിലാണ് ഫാത്തിമ ഷഹാന താമസിക്കുന്നത്. ഏഴാം നിലയിലുള്ള സുഹൃത്തുക്കളെ കാണാനെത്തിയപ്പോഴായിരുന്നു അപകടം.
സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാൽവഴുതി പുറകിലേക്ക് വീണതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.