pv-anwar-tp-ramakrishnan-2

പി.വി.അന്‍വറിന്‍റെ അറസ്റ്റ് നിയമാനുസൃതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. അന്‍വര്‍ ഇടതുപക്ഷത്തിന് വെല്ലുവിളിയേ അല്ലെന്നും അന്‍വറിന് താരപരിവേഷം നല്‍കുന്നത് മാധ്യമങ്ങളാണെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. പെരിയ കേസ് പ്രതികളെ ജയിലില്‍ കണ്ടതില്‍ പി.ജയരാജന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കേണ്ടെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

പി.വി.അന്‍വറിന്റെ അറസ്റ്റില്‍ ഗൂഢാലോചനയില്ലെന്ന് സിപിഎം മലപ്പുറം ജില്ലാസെക്രട്ടറി വി.പി.അനില്‍. നിയമപരമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചത്. എല്ലാ നടപടികള്‍ക്കും സാവകാശം കൊടുത്തെന്നും അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്നും പി.വി. അനില്‍ പറഞ്ഞു.

 

അന്‍വറിനെ തവനൂര്‍ ജയിലിലേക്ക് അയച്ചത് ആസൂത്രിതമാണോയെന്ന് സംശയമെന്ന് ഡിഎംകെ കോര്‍ഡിനേറ്റര്‍ ഹംസ പറക്കാട്ടില്‍ മനോരമ ന്യൂസിനോട്.  

ടിപി കേസ് പ്രതികള്‍ തവനൂര്‍ ജയിലിലാണ്. ഭീഷണിപ്പെടുത്തി അപായപ്പെടുത്തുമെന്ന് ആശങ്കയുണ്ടെന്നും ഹംസ പറക്കാട്ടില്‍ പറഞ്ഞു.

നിലമ്പൂര്‍ ഫോറസ്റ്റ് ഒാഫിസ് തകര്‍ത്ത കേസില്‍ നാടകീയമായിട്ടായിരുന്നു പി.വി.അന്‍വറിന്‍റെ അറസ്റ്റ്. കേസെടുത്തതിന് പിന്നാലെ വന്‍ പൊലീസ് സന്നാഹം വീട് വളഞ്ഞു. രാത്രി ഒന്‍പതരയോടെ അറസ്റ്റുചെയ്ത അന്‍വറിനെ പുലര്‍ച്ചെ രണ്ടേകാലിന് ജയിലില്‍ അടച്ചു. എഡിജിപി അജിത് കുമാറിനെയും മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിനെയും ജയിലില്‍ അടയ്ക്കുമെന്ന് പ്രതിജ്ഞ ചെയ്ത അന്‍വര്‍ ഒടുവില്‍ ജയിലിലായി

ENGLISH SUMMARY:

CPM says Anwar's arrest is legal; DMK says sending him to Tavanur jail was planned