ഒരനിയത്തിക്കുട്ടിയുടെ കലവറയില്ലാത്ത കരുതലിന് കൂടി സാക്ഷിയായി കലോല്‍സവവേദി. കുച്ചിപ്പുടി വേദിയില്‍ ഈ നാലുസഹോദരങ്ങളുടെ സ്നേഹക്കാഴ്ച, ആസ്വാദകരുടെ ഉള്ളുതൊട്ടു.
അരങ്ങില്‍ ഏട്ടന്‍ ആടിത്തുടങ്ങി. കുഞ്ഞുമുഖത്ത് മിന്നിയും മാഞ്ഞും ആകാംക്ഷയുടെ ആട്ടങ്ങള്‍ ആധിയും അമ്പരപ്പും ടെന്‍ഷനും ആശ്വാസവും. ഭാവങ്ങളുടെ പല പതിപ്പുകള്‍. ഉറക്കത്തെയും തോല്‍പിച്ച ആവേശം. മനപ്പാഠമായ പാട്ടും മെല്ലെ വിരിഞ്ഞു ആ ചുണ്ടത്ത് ആടിത്തീര്‍ന്നപ്പോള്‍ ടെൻഷൻ മാഞ്ഞു. ചേട്ടന്റെ കൈ പിടിച്ച് അഭിമാനത്തോടെ പടികളിറങ്ങി.
നാല് മക്കളാണ് ഇവർ. മൂത്ത ചേച്ചിയുടെ കുച്ചുപ്പുടി കണ്ട് പഠിച്ചാണ് പൂക്കോട്ടൂർ ജി.എച്ച്.എസിലെ അഭിമന്യു ഇത് രണ്ടാമതും സംസ്ഥാന സ്കൂൾ കലോൽസവത്തിനെത്തിയത്. ചേച്ചിയുടെ വഴിയില്‍ അഭിമന്യു ആവര്‍ത്തിച്ച ചരിത്രം, അനിയനും അനിയത്തിയും കൂടെക്കൂട്ടുന്ന കാഴ്ച സ്വപ്നം കാണുന്നുണ്ട്, കലോല്‍സവ കാഴ്ചക്കാര്‍.