കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ഇല്ല. സി.ബി.ഐ അന്വേഷണം വേണമെന്ന നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെ ഹര്‍ജി തീര്‍പ്പാക്കി നവീന്‍ ബാബു കേസില്‍ ഡി.ഐ.ജി മേല്‍നോട്ടം വഹിക്കണമെന്ന് നിര്‍ദേശിച്ച് കോടതി, കൊലപാതകമാണോ എന്നതടക്കം കുടുംബത്തിന്‍റെ ആക്ഷേപങ്ങള്‍ പരിഗണിക്കണമെന്നും നിര്‍ദേശിച്ചു.
സിബഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അപ്പീല്‍ നല്‍കുമെന്നും മഞ്ജുഷ. അപ്രതീക്ഷിത വിധിയെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും നവീന്‍ ബാബുവിന്റെ സഹോദരനും അഭിഭാഷകനുമായ പ്രവീണ്‍ ബാബുവും പറഞ്ഞു.
നവീൻ ബാബുവിന്‍റേത് കൊലപാതകം ആണെന്നതടക്കം സംശയിക്കുന്നതിനാൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ശരിയായ രീതിയിലാണെന്നും, അതിനാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട്. ഹർജിയിൽ ആരോപണങ്ങൾ മാത്രമാണ് ഉയർത്തുന്നതെന്നും, വസ്തുതകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചിരുന്നു. കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ നിലപാട് അറിയിച്ചിരുന്നു.