പെരിയ കേസില്‍ നാല് സിപിഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. മുന്‍ എം.എൽ.എ കെ.വി.കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കള്‍ക്കും ജാമ്യം. അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ച പ്രത്യേക സിബിഐ കോടതിവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അതേസമയം, ജാമ്യം കിട്ടിയ നാലുപേരും ശിക്ഷ അനുഭവിക്കേണ്ടവരാണെന്ന് കൃപേഷിന്‍റെ അച്ഛന്‍ പ്രതികരിച്ചു. പാര്‍ട്ടിയുമായി ആലോപിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു.
ഒപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ എതിരുനില്‍ക്കുന്നത് വേദനാജനകമെന്നായിരുന്നു ശരത്ലാലിന്റെ അച്ഛന്‍റെ പ്രതികരണം. കേരള ജനതയോടുള്ള വെല്ലുവിളിയാണിതെന്നും സത്യനാരായണ്‍ പറഞ്ഞു. വിധിക്കെതിരെ സുപ്രീംകോടതി വരെ പോകുമെന്നും ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.