wayanad-elephant-attack-death

വയനാട് പുൽപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കൊല്ലിവയൽ ഊരിലെത്തിയ കർണാടക കുട്ട സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. പാതിരി റിസർവ് വനത്തിൽ വെച്ചാണ് 22 കാരന് നേരെ കാട്ടാന ആക്രമണമുണ്ടായത്. കൊല്ലുവയൽ ഭാഗത്ത് വിഷ്ണുവിൻറെ ബന്ധുക്കൾ താമസിക്കുന്നുണ്ട്. ഇവിടെയെത്തി കബനി നദി കടന്ന് കർണാടകയിലേക്ക് പോകുന്ന വഴി കാട്ടാന ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ വനം വകുപ്പ് സംഘം ചുമലിലേറ്റിയാണ് പുറത്തെത്തിച്ചത്. 5 ലക്ഷം രൂപ ധനസഹായം നാളെ കുടുംബത്തിന് കൈമാറുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ.രാമൻ അറിയിച്ചു.

 

അതേസമയം കണ്ണൂർ ആറളം ഫാമിൽ കാട്ടാനയെക്കണ്ട്  ഭയന്നോടുന്നതിനിടയിൽ വീണ്  രണ്ടുപേർക്ക് പരുക്കേറ്റു. ബ്ലോക്ക് പതിമൂന്നിലെ മേഘ, രഞ്ജിനി എന്നിവർക്കാണ് പരുക്കേറ്റത്. തലയ്ക്കും കൈകളിലുമാണ് പരുക്ക്. ഓടന്തോട് പാലത്തിനു സമീപത്ത് വെച്ച് പുഴയിൽ കുളിക്കുന്നതിനിടെ കാട്ടാന പുഴയിലേക്ക് ഇറങ്ങി വരികയായിരുന്നു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഇവരെ കണ്ണൂരിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. 

ENGLISH SUMMARY:

A 22-year-old youth, Vishnu, a native of Karnataka’s Kutta, lost his life in a wild elephant attack at Kollivayal Colony in Pulpally, Wayanad.