tvm-airport

റണ്‍വേ നവീകരണം നടക്കുന്നതിനാല്‍ ചെവ്വാഴ്ച മുതുല്‍ മാര്‍ച്ച് 29 വരെ തിരുവനന്തപുരം വിമാനത്താളത്തിലെ വിമാന സര്‍വീസുകള്‍ പുനക്രമീകരിക്കും. സമയമാറ്റം വിമാനക്കമ്പനികള്‍ യാത്രക്കാരെ അറിയിക്കും. 200 കോടിയോളം രൂപയുടെ നവീകരണമാണ് വിമാനത്താവളത്തില്‍ നടക്കുന്നത്.

ഒരു മാസം നാലരലക്ഷം യാത്രക്കാര്‍ പറക്കുന്ന വിമാനത്താവളമാണ് തിരുവനന്തപുരം. 100 സര്‍വീസുകളുമായി വിമാനത്താവളം വികസനപാതയിലാണ്. ഇതിനിടെയാണ് റണ്‍വേ നവീകരണം യഥാര്‍ത്ഥ്യമാകുന്നത്. 3374 മീറ്റർ നീളവും 60 വീതിയുമുള്ള റൺവേ 2017ലാണ് അവസാനമായി നവീകരിച്ചത് . ഈ മാസം 14 മുതല്‍ മാര്‍ച്ച് 29 വരെ രാവിലെ 9 മുതല്‍ വൈകിട്ട് ആറുവരെയാണ് റണ്‍വേ അടച്ചിടുന്നത്.  റൺവേയുടെ റീ കാർപെറ്റിങ് അടക്കമുള്ള നവീകരണം നടത്തുന്നത്.  നിലവിലുള്ള റൺവേയുടെ ഉപരിതലം പൂർണമായി മാറ്റി രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരമുള്ള ഘർഷണം ഉറപ്പാക്കി പുനർനിർമിക്കും. ഇതിനൊപ്പം നിലവിലെ എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ് സിസ്റ്റം ഹലോജനിൽ നിന്ന് എൽഇഡിയാക്കി മാറ്റും. പുതിയ സ്റ്റോപ്പ് ബാർ ലൈറ്റ് സ്ഥാപിക്കും.  

 

പകല്‍ സമയത്തുള്ള 20 വിമാന സര്‍വീസുകളുടെ സമയക്രമം രാത്രിയിലേക്ക് മാറുമ്പോള്‍ രാത്രിയിലുള്ള വിമാനങ്ങളുടെ സമയക്രമവും മാറിയേക്കും. ഇക്കാര്യം വിമാനകമ്പനികള്‍ ഇതിനോടകം അന്തിമമാക്കിയിട്ടുണ്ട് . റണ്‍വേ നവീകരിക്കപ്പെടുന്നതോടെ ഏപ്രില്‍ മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള  സര്‍വീസുകളുടെ എണ്ണം കൂട്ടിയേക്കും 

ENGLISH SUMMARY:

Flight operations at Thiruvananthapuram Airport will be rescheduled from Tuesday to March 29 due to renovation of the runway